ദോഹ: ഖത്തർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ (എൻഎച്ച്ആർസി) നേതൃത്വത്തിൽ ഖത്തർ മനുഷ്യാവകാശ ദിനം ആഘോഷിച്ചു. 2002-ൽ കമ്മിറ്റിയുടെ രൂപീകരണത്തോടൊപ്പം ആരംഭിച്ച ഈ ദിനാഘോഷം ഇത്തവണ 23ാം വർഷത്തിലേക്ക് കടക്കുകയാണ്.
ചെയർപേഴ്സൺ മറിയം ബിന്ത് അബ്ദുള്ള അൽ അത്തിയ നേതൃത്വം നൽകിയ ചടങ്ങിൽ മനുഷ്യാവകാശ രംഗത്ത് ഗണ്യമായ സംഭാവനകളുമായി മുന്നേറിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിച്ചു. ......
ദോഹ: ഖത്തർ എയർവേയ്സ് സൗദി അറേബ്യയിലെ സേവനം വിപുലീകരിച്ചു. 2026 ജനുവരി 5 മുതൽ ഹൈൽ (Hail) നഗരത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനിയുടെ ഗ്രൂപ്പ് സിഇഒ എഞ്ചിനിയർ ബദർ മുഹമ്മദ് അൽ മിർ അറിയിച്ചു. ......
ദോഹ: ദോഹ: ഖത്തറിലെ അൽ ബിദ്ദ പാർക്ക് നവംബർ 27 മുതൽ പ്രകാശത്തിന്റെ അത്ഭുതലോകമായി മാറും. ദോഹയിൽ ആദ്യമായി നടക്കുന്ന ലാന്റൺ ഫെസ്റ്റിവൽ നിറങ്ങളും പ്രകാശവും കലയും സംയോജിപ്പിക്കുന്ന അനന്യമായ അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ് (Safe Flight Solutions) സംഘടിപ്പിക്കുന്ന കുടുംബ സൗഹൃദ മേളയിൽ നൂറുകണക്കിന് പ്രകാശമയ ശില്പങ്ങൾ പ്രദർശിപ്പിക്കും. ......
കോട്ടയം : രമ്യ എന്ന യുവതിക്കാണ് ക്രൂരമർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ജയൻ്റെ മർദ്ദനം.
മുൻപും സമാനമായ രീതിയിൽ മർദ്ദിച്ചിട്ടുണ്ട് എന്ന് യുവതി പറഞ്ഞു. ......
പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈൻ സംവിധാനങ്ങൾ വഴി ചോർത്തി തട്ടിപ്പ് നടത്തിയ കേസിൽ ഗുജറാത്ത് സ്വദേശിനി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻ അനൂജ് പട്ടേൽ (37) ആണ് പത്തനംതിട്ട സൈബർ പൊലീസിന്റെ പിടിയിലായത്. ......
പാലക്കാട് /മലപ്പുറം/എറണാകുളം: ഭിന്നശേഷിയുള്ള യുവതികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് 'പങ്ക് 2025' പ്രോഗ്രാമിന്റെ ഭാഗമായി റീറ്റെയിൽ മാനേജ്മെന്റ് പരിശീലനത്തിൽ സൗജന്യ പരിശനം നൽകുന്നു. 45 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് റീട്ടെയിൽ സെക്ടറിൽ തൊഴിൽ കണ്ടെത്തുന്നതിനായി സഹായം നൽകും. പരശീലനവും, താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ. മിനി ശേഖരന്, 2025 നവംബര്‍ 13 മുതല്‍ 16 വരെ ഗ്വാങ്ഷൗവിലെ ചൈന ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് ഫെയര്‍ കോംപ്ലെക്സില്‍ നടക്കുന്ന 29-ാമത് ചൈന ഇന്റര്‍നാഷണല്‍ പെറ്റ് ഷോയില്‍ (CIPS 2025) ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ആഗോള അലങ്കാര മത്സ്യമേഖലയിലെ ഇന്ത്യയുടെ വളരുന്ന സാധ്യതകളെയും വിപണി അവസരങ്ങളെയും ആസ്പദമാക്കി ഡോ. ......
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ച് തേജസ്വി - രാഹുൽ സഖ്യം.ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന പ്രവചനമുള്ളത്.
130 മുതൽ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്.
എൻഡിഎ സഖ്യം 100 മുതൽ 110 വരെ സീറ്റ് മാത്രമേ നേടുവെന്ന് ഇവരുടെ എക്സിറ്റ് പോൾ ഫലം പറയുന്നു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവർ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം..
അതേസമയം, ബിഹാറിൽ നിതീഷ് കുമാറിൻ്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. ......